Nay, Ritwik Ghatak
ഏടുകളില്‍
11/1/09
a tribute to ritwik ghatak
Nay, Ritwik Ghatak
6/14/09
ജോണ്‍ സ്മൃതി
''സര്‍വ്വാസ്തിത്വത്തിന്‍റെയും സ്ഥിരീകരണമായിരുന്നു ജോണിന്‍റെ അനര്‍ഗ്ഗളമായ നാടോടി ജീവിതം. അതിന് ധാര്‍മ്മികതയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ആഴമുള്ള ഉത്കണ്ഠകള്‍ ഉണ്ടായിരുന്നു. അമ്മയോടുള്ള അസൂയ , ജോണിനെ ഒരു നാര്‍സിസ്സാക്കുമായിരുന്നു. സൃഷ്ടി സ്ഥിതി സംഹാര ശക്തികളെല്ലാം തന്നില്‍ തന്നെ ആരോപിക്കുന്ന ഒരു കുട്ടി നാര്‍സിസ്. നമ്മളിലെല്ലാമുണ്ട് ഒരു പരിധി വരെ അമ്മയോട് ഈ അസൂയ. എന്നും ചുരത്തുമായിരുന്ന അമ്മയുടെ മുലകളെ നാം കുടിച്ചു വറ്റിച്ചത് അതുകൊണ്ടായിരിക്കാം. ജോണ്‍ കുപ്പികള്‍ വറ്റിച്ചിരുന്നതുപോലെ... ''- കുമാര്‍ സാഹ്നി
...................................................................................................................................
'' ജോണിനെ കുറ്റപ്പെടുത്താന്‍ പലതും ഉണ്ടായിരുന്നു. പക്ഷെ ആ പ്രതിഭ അതിനൊക്കെ അതീതമായിരുന്നു.
- ഒ. വി. വിജയന്‍
.........................................................................................................
'' പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ട് സൃഷ്ടിച്ച രണ്ടോ മൂന്നോ പ്രതിഭാ ശാലികളില്‍ ഒരാള്‍ ജോണാണ്. ''
- ശ്യാം ബെനഗല്‍
........................................................................................................
'' ആത്മനാശത്തിന്‍റെ വക്കോളമെത്തുന്ന സ്വയം പീഢനത്തിലൂടെ വിരിയുന്ന കാല്‍പ്പനികതയും മധുര വൈരുദ്ധ്യവും സമ്പത്തായുള്ള കലാകാരനായിരുന്നു ജോണ്‍ എബ്രഹാം...''
- ഡേവിഡ് റോബ്സണ്‍
.......................................................................................................
'' ഐസന്‍ സ്റ്റീന്‍റെ ബാറ്റില്‍ ഷിപ്പ് പൊട്ടന്‍കിനുശേഷം അത്രയും ഡയനമിക്കായ ഒരു സിനിമ ഞാന്‍ കാണുന്നത് ജോണിന്‍റെ അമ്മ അറിയാന്‍ ആണ്. ''
- കാക്കനാടന്‍
......................................................................................................
ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ്
6/13/09
അമ്മ അറിയാന്‍
ഭാരതീയന്‍റെ അമ്മയെന്ന സങ്കല്പം ശക്തിയുടെ ഉറവിടമാണ്. സുഖവും ദുഃക്കവും വരുമ്പോള്‍ മനുഷ്യമനസ്സുകളില്‍ അമ്മ ഉണരുന്നു. ആര്‍ഷ സംസ്കാരത്തെ അടിസ്ഥാനപ്പെടുത്തിയാലും സ്ത്രീ ശക്തിയുടെ ഉറവിടം തന്നെയെന്ന് കാണാന്‍ കഴിയും. ഭാരതീയമായ ഈ സങ്കല്പം നിറഞ്ഞുനിന്ന സിനിമയാണ് ജോണ്‍ എബ്രഹാമിന്‍റെ '' അമ്മ അറിയാന്‍. ''


ത് ഹരിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ആ മരണ വാര്‍ത്ത അറിയിക്കാന്‍ ഹരിയുടെ അമ്മയെ തേടി അയാള്‍ യാത്ര തുടങ്ങുന്നു. യുവ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ മൃഗീയ മര്‍ദ്ധനം. ഹരിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന, ഹരിയുടെ കൈവിരലുകള്‍ ചവിട്ടിയരക്കുന്ന പോലീസിനെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട്.
6/11/09
അഗ്രഹാരത്തില്‍ കഴുതൈ.

സിനിമ
ജോണ്‍ എബ്രഹാമിന്‍റെ വളരെ പ്രശസ്തമായ ഒരു സിനിമയാണ് അഗ്രഹാരത്തില്‍ കഴുതൈ. തമിഴില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ബാഹ്യതലത്തില്‍ ഒരു ഹാസ്യാത്മകത ജോണ്‍ നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ പ്രസക്തിയെപ്പറ്റിയുള്ള ഒരു അന്വേഷണമുണ്ട് ഇതില്‍. ഒപ്പം ആര്യവല്‍ക്കരണത്തിലൂടെ വ്യക്തിത്വ ശോഷണം വന്ന ദ്രാവിഡ തനിമയെക്കുറിച്ചും.
അഗ്രഹാരത്തില്‍ കഴുതൈ ബ്രാഹ്മണ ജനതയുടെ അനാചാരങ്ങള്‍
വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ട് കഴുത പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ തിയ്യറ്റര്‍ ഉടമകള്‍ തയ്യാറായില്ല. എന്നിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ സിനിമയ്ക്ക് നല്കി. ഇന്ത്യന്‍ സിനിമയിലെ ഇന്ത്യനിറ്റിയെപ്പറ്റി അന്വേഷിക്കുന്നവര്‍ക്ക് കഴുതയെ വിസ്മരിക്കുക അസാധ്യമാണ്.പെസോറാമില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ കഴുതയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പ്രശംസിക്കാന്‍ ചാടിയെണീറ്റ ലോക പ്രശസ്ത സിനിമാ നിരൂപകനെ ജോണ്‍ കൂവിയിരുത്തിയത് കുമാര്‍ സാഹ്നി ഒരു അനുസ്മരണക്കുറിപ്പില്‍
എഴുതിയിട്ടുണ്ട്. ചെല്ലാനത്തെ മണല്‍തീരത്തും
ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഹാളിലും ഒരേപോലെ പൊള്ളയായ പ്രസംസകളെ ജോണ്‍ തള്ളിക്കളഞ്ഞു. തന്‍റെ
കലാസൃഷ്ടി സമൂഹത്തിനുള്ള സമര്‍പ്പണമാണെന്ന് ഒരു കൂവല്‍ കൊണ്ടോ ചില മൌനം കൊണ്ടോ ജോണ്‍ ഓര്‍മ്മിപ്പിച്ചു.
മെത്രോപോലിത്തയെപ്പറ്റി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ സ്വന്തം സഹോദരി നല്‍കിയ പണമാണ് കഴുതക്കുവേണ്ടി ജോണ്‍ ഇന്‍വെസ്റ്റ് ചെയ്തതത്രെ.
.....................................................................................................
1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )
6/10/09
ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍
ചെറിയാച്ചന്‍റെ അമ്മയുടെ ശവക്കല്ലറ സംസാരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മരിച്ചുപോയ ആ അമ്മ സംസാരിച്ചത് ഇങ്ങനെ: '' ചെറിയാച്ചന്‍റെ അമ്മയാണ് ഞാന്‍. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു അവന്‍. അവന്‍ പാവമാണ്. അവന്‍ എന്‍റെ കൂടെ വന്നുചേരുന്നത് എങ്ങിനെയെന്ന് കാണുക...''

ചില കര്‍ഷകതൊഴിലാളികളെ ഭൂപ്രഭുക്കള്‍ കൊല ചെയ്യുന്നതിന് സാക്ഷിയാകേണ്ടിവന്ന ഒരു ഇടത്തരം കര്‍ഷകനായിരുന്നു ചെറിയാച്ചന്‍. താന്‍ സാക്ഷിയാകേണ്ടി വന്ന ക്രൂരക്രുത്യങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്ന് ചെറിയാച്ചന് തോന്നുകയാണ്. ആ പാപഭാരം വേട്ടയാടപ്പെടുന്നതനുസരിച്ച് പോലീസ് തന്നെ പിന്തുടരുന്നതായി അയാള്‍ക്കനുഭവപ്പെടുന്നു. അങ്ങനെ അയാള്‍ ദൈവത്തിങ്കല്‍ ശാന്തി തേടുന്നു.
പിന്നെ സാക്ഷാല്‍ പള്ളിവികാരി പോലും ഭൂവുടമയുടെ പക്ഷത്താണെന്ന് ചെറിയാച്ചന്‍ മനസ്സിലാക്കുന്നു. ഇതിനിടയില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജഢം കാണാനിടവന്നു. കൊലപാതകത്തെക്കുറിച്ചുള്ള വിവിധ വാര്‍ത്തകള്‍ അയാളെ അസ്വസ്ഥപ്പെടുത്തി.
ഈ സന്ദര്‍ഭത്തില്‍ ചെറിയാച്ചന്‍ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. അവിടുന്ന് തിരിച്ചെത്തിയ ചെറിയാച്ചന് കാണേണ്ടിവന്നത്, ഗള്‍ഫിലേക്ക് ഒരു വിസ ലഭിക്കുമെന്ന മോഹത്തില്‍ ഒരു ചെറുപ്പക്കാരന് തന്‍റെ സഹോദരി സ്വന്തം ശരീരം കാഴ്ച വെക്കുന്ന രംഗമാണ്. പിന്നീട് സഹോദരി വീടുവിട്ടു പോകുന്നു. ചെറിയാച്ചന്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്നു. വിഭ്രാന്തമായ ആ അവസ്ഥയില്‍ കഴിയവേ എല്ലാവരും പോലീസ് ആയി അയാള്‍ക്ക് തോന്നുകയാണ്.
ഭയം സഹിക്കവയ്യാതെ ചെറിയാച്ചന്‍ ഒരു തെങ്ങിന്‍റെ മുകളില്‍ കയറുകയും അതിന്‍റെ മുകളില്‍നിന്നും പിടിതെറ്റി താഴെ വീണ്, പോലീസ് എന്ന മന്ത്രണത്തോടെ മരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
.....................................................................................................
ജോണ്‍ എബ്രഹാമിന്‍റെ പ്രശസ്തമായ ഈ സിനിമയില്‍ അടൂര്‍ ഭാസിയാണ് ചെറിയാച്ചനായി വേഷമിട്ടത്.
.....................................................................................................
ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )
6/9/09
എബ്രഹാം നിനക്കായ്

പുല്ലുകള്‍കൊണ്ട് നീ മേഞ്ഞ വീടിന്‍റെ
മുള്ളുകള്‍കൊണ്ടുള്ള വാതായാനത്തിലൂടെ
ബോധത്തിന്‍റെ വിലക്കുകളില്‍നിന്ന്
അബോധത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്
ഞാന്‍ ഉണര്‍ന്നിറങ്ങുമ്പോള്‍
നിന്‍റെ പുഞ്ചിരി മാത്രമായിരുന്നു
എന്‍റെ ശക്തി.
മരണത്തിന്‍റെ മൂന്നാംനാള്‍ ആഘോഷിക്കുവാന്‍
കല്ലറവാതില്‍ താനേ തുറന്നു.
മൌനത്തിന്‍റെ തകര്‍ന്ന ധൂപക്കുറ്റിയില്‍നിന്നും
കുന്തിരിക്കത്തിന്‍റെ ഒരുപിടി ചാരവുമായി
ഒറ്റുകാരുടെയും ദല്ലാളന്‍മാരുടെയും ഈ നഗരത്തിലേക്ക്
നീ നടന്നുവരുന്നതും കണ്ടു.
ആകാശത്തിലെ വെള്ളിമീന്‍ പോലെ
മാലാകമാരുടെ കീറിയ ചിറകില്‍
മദം പൊട്ടിയ ആനകള്‍ പാപ്പാന്മാരുടെ മുമ്പില്‍
ഓശാന പാടിയതും
അത്ഭുതാദരങ്ങളോടെ ഞാന്‍ നോക്കിനിന്നു.
അതിന്നുള്ളിലെ പാറിപ്പറക്കുന്ന നീണ്ട മുടിയും
അഴുക്കുവസ്ത്രത്തില്‍ വാര്‍ന്നു വീണ
തിരുമുറിവുകളിലെ നിണവും
അലസമായ നിന്‍റെ നടത്തവും
കണ്ടുവന്ന പുരുഷാരം
ഒരു സ്വപ്നാടനത്തില്‍
സ്വന്തം മുഖംമൂടികള്‍ വലിച്ചെറിഞ്ഞു.
പിന്നീട്, ആകാശം ചുവക്കുകയും
പുഷ്പങ്ങള്‍ വിടരുകയും
പുരുഷാരം ഒരു ചങ്ങല പോലെ
നിന്നെ അനുഗമിക്കുകയും ചെയ്തപ്പോള്‍
ഒരു നക്ഷത്രപ്പകര്‍ച്ചയ്ക്കും
വെള്ളിടിക്കും ശേഷം
എബ്രഹാം,
നീ ഒന്നുമേ മിണ്ടാതെ
നിന്‍റെ ചിത നോക്കി നടന്നകന്നല്ലോ?
..................................................................
സുരേഷ്

