
ഏടുകളില്‍
12/2/09
എന്നാണ് നീയൊരു മാലാഖയെപ്പോലെയാവുക?

11/1/09
a tribute to ritwik ghatak
Nay, Ritwik Ghatak
10/5/09
ഒരു അവശിഷ്ട നക്സലൈറ്റുമായി അഭിമുഖം
.....................................................
ചോദ്യം:
വിമോചനസമരം എന്തായിരുന്നു?
ഉത്തരം:
57 ലെ വിമോചന സമരത്തില്‍ ആരും കൊല്ലപ്പെടരുതായിരുന്നു.വിമോചനസമരം എന്ന വാക്ക് പത്രലോകം നല്‍കി പിന്നീട് സമരക്കാര്‍ സ്വീകരിക്കുകയായിരുന്നെന്ന് എം. എ. ജോണ്‍ അടുത്തയിടെ പറയുന്നത് കേട്ടു.
48 ലെ ത്യാഗങ്ങള്‍ക്ക് ശേഷം കേരളത്തില്‍ മാത്രം അധികാരത്തില്‍ വന്ന ( തെരഞ്ഞെടുപ്പിലൂടെ ) ഇ.എം.എസ് മന്ത്രിസഭയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെടുമെന്ന പേടിയുള്ളവര്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ എന്ന് പൊതുവെ പറയുന്നവര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമങ്ങള്‍ മാത്രമാണ് ആദ്യം ഈ പേടിയെ ഉല്‍പാദിപ്പിച്ചത്. പിന്നീട് ഈ സധാരണക്കാരിലെ ക്രിസ്ത്യന്‍ വിഭാഗത്തെയും നായന്‍മാരെയും സംഘടിപ്പിച്ചാണ് 'വിമോചനം' ഏതാണ്ട് ജനകീയമാക്കിയത്. മന്ത്രിസഭ പിരിച്ചുവിട്ടില്ലെങ്കില്‍ ഈ സമരം പരാജയപ്പെടുമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം. സമവായത്തിന്‍റെയും ജനകീയ പ്രതിരോധത്തിന്‍റെയും ചേരുവകളില്‍ ഒരു പക്ഷെ പരിഹാരം വരെ ഉണ്ടാകുമായിരുന്നു.
നെഹ്‌റു ഇടതുപക്ഷ സുഹൃത്തുക്കളോട് ചോദിച്ചത് ഇന്നും അര്‍ത്ഥവത്താണ്. '' ഇത്രപെട്ടെന്നു ഒറ്റപെടാന്‍ നിങ്ങള്‍ എന്ത് തന്ത്രമാണ് പ്രയോഗിച്ചത്?''
മറ്റൊരു കാര്യം ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് സായുധമായ ത്യാഗങ്ങളുടെ കാലത്ത് - സ്റ്റാലിന്‍ 'സ്റ്റാലിനിസ'മായിരുന്നില്ല - വിപ്ലവം വിജയിച്ച രാജ്യത്തെ മെഡലുകള്‍ അണിഞ്ഞ ''അപരാജിതനോട്'' ചേര്‍ത്തുവെച്ചാണ് ഇവടത്തെ ഒറ്റപ്പെടലുകളെ അവര്‍ സഹിച്ചത്.
തെരെഞ്ഞെടുപ്പില്‍ പങ്കെടുത്ത്, ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിച്ച കമ്യൂണ്സ്റ്റ് പാര്‍ട്ടി ക്രൂഷ്ചോവിന്‍റെ സ്റ്റാലിന്‍ വിരുദ്ധ - 20 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമാണ് (1956 ) മന്ത്രിസഭ രൂപീകരിച്ചത്; 1957-ഇല്‍.
പിരിച്ചുവിട്ടതിനുശേഷം വീണ്ടും അധികാരത്തില്‍ വരാന്‍ ഭരണഘടനാ വിരുദ്ധമായ (!) ഒന്നും ഇ.എം. എസിന്‍റെയും എ.കെ.ജി യുടെയും പ്രസ്ഥാനം ചെയ്തില്ല. ഈ നിഷ്ക്രിയത്വം സ്റ്റാലിനിസം കൊണ്ടല്ലെന്ന് മരണത്തിനുവരെ ബോധ്യപ്പെട്ടിരിക്കും .
പിന്നീട് 1967- ഇല്‍ കമ്യൂണ്സ്റ്റ് പ്രസ്ഥാനത്തിന്‍റെ നക്സലൈറ്റ് വസന്തത്തിലാണ് വീണ്ടും ഞാനും വേണുവുമടക്കമുള്ളവര്‍ CPM വേണ്ടത്ര സ്റ്റാലിനിസ്റ്റ് ആയില്ലെന്ന തിരുത്തല്‍വാദ വിമര്‍ശനത്തോട് യോജിച്ചു പ്രവര്‍ത്തിച്ചത്.
ഇന്നു ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചരിത്രത്തിന്‍റെ ഓര്‍മ്മക്കീറില്‍- ഈ മുറിപ്പാടുകള്‍ കൂടിയുണ്ടെന്ന ഓര്‍മ്മയുടെ വിനയം നല്ലതാണെന്ന് ഞാന്‍ കരുതുന്നു.
ഔപചാരിക ജനാധിപത്യം പൂര്‍ണ്ണമല്ലെന്ന് കരുതി അതിനെ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നവര്‍ - വിമോചനസമരം കോണ്‍ഗ്രസ്സിനു പറ്റിയ ഒരു 'ചരിത്രപരമായ വിഡ്ഢിത്തം' ആണെന്ന് കരുതുകയാകും ശരി.
അസ്ഥാനത്ത് ഉപയോഗിക്കപെടുന്ന ഒരു ശകാരപദം മാത്രമായി സ്റ്റാലിനിസം തീരേണ്ടതുണ്ടോ?
ചോദ്യം:
കൂടുതല്‍ പറയാനുണ്ടോ?
ഉത്തരം:
ഉണ്ട്, പറയുന്നില്ല.
ചോദ്യം:
നക്സലൈറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും നവസാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ചും എന്താണ് തോന്നുന്നത്?
ഉത്തരം:
കേരളത്തില്‍ സായുധമായി തുടരുന്ന ഒരു നക്സലൈറ്റ് പ്രസ്ഥാനം ഇപ്പോഴില്ല. ജാര്‍ഖണ്ട് / ചത്തീസ്ഘട്ട് മാതൃകകളെ എതിര്‍ക്കുന്നവരാണ് ഇവിടെ '' ലഭ്യമായ മാവോയിസ്റ്റ്'' ശബ്ദഭേദങ്ങള്‍. എഴുപതുകളില്‍ നിന്നുള്ള നഷ്ട സ്മൃതികളുടെ ശ്രുതിഭാരമുള്ളവ! നോക്കൂ- '' ഇന്ത്യയിലെ സായുധരായ മാവോയിസ്റ്റുകളുടെ യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അവരുടെ സാഹസോദ്യമങ്ങള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവയാണ്!''- ''ഈ മാതൃകയിലുള്ള വിപ്ലവം ഇന്ത്യയില്‍ പരാജയപ്പെടും'' എന്ന് ഒരിക്കല്‍ കൂടി തെളിയിക്കേണ്ടതുണ്ടോ? നിങ്ങള്‍ക്ക് അഷിം ചാറ്റര്‍ജിയെയും വഞ്ചകര്‍ എന്ന് വിളിക്കാം. പക്ഷെ ഈ ദുരന്ത നാടകം കുറച്ചുകൂടി നന്നായി അവര്‍ അവതരിപ്പിച്ചു- എന്ന് ആരെങ്കിലും പറഞ്ഞാല്‍? നക്സലൈറ്റുകള്‍ ഒരിക്കലും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല - പക്ഷെ, ഇതര ഇടതുപക്ഷത്തിന്‍റെ അതുപോലുള്ള വാഗ്ദാനങ്ങളെ പരീക്ഷണത്തിന് വിധേയമാക്കി, 'കണ്ണീരും ചോരയും' ചേര്‍ത്ത്, ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ?
രണ്ടാം വട്ടം farce ആയി, ഇത് 'ഉറുമ്പുകളുടെ ചരിത്രമല്ല' നിന്‍റെ കൂടി കഥയാണ്. അതുകൊണ്ട് തുടരാന്‍ വിഷമമുണ്ട്. മറ്റൊരു തീമിലേക്ക് നോക്കൂ...
നേപ്പാള്‍ മാവോയിസം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ആഴത്തിലേക്ക് പോകുന്നില്ല. - കേള്‍ക്കുകയാണ് പ്രധാനം - വിശകലനാത്മകമായ അധികകൂട്ടുകളുടെ വിസ്താരങ്ങള്‍ക്ക് ഇത് മോശം കാലം!
പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ച് - കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരും ചോദിക്കാതെ തന്നെ ഒരു ലഘുലേഖയില്‍ ഞാന്‍ എഴുതിയത് ഇമ്മട്ടിലാണ്. '' പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ അവരുടെ ആത്മബോധം കണ്ടെത്തണം. - ചിലപ്പോഴെങ്കിലും അത് പ്രതിലോമപരമായി തീരാനുള്ള സാധ്യതയുണ്ട്. കേരളത്തിലെ ലൈംഗീക തൊഴിലാളികളുടെ ആദ്യ സമ്മേളനത്തിന് ശേഷമാണ് (പോള്‍സണ്‍ റാഫേല്‍ ) കോഴിക്കോട് വെച്ചു സംഘടിപ്പിച്ചത്.
single issue പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നത് വലതുപക്ഷ രീതിയാണെന്ന് അവശിഷ്ട നക്സലൈറ്റുകളും മുഖ്യധാരാ ഇടതുപക്ഷവും ഏതാണ്ടൊക്കെ അംഗീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റം അടിച്ച് വൃത്തിയാക്കിയ ചൂല്‍ നിതാന്ത മൌനത്തിലേക്ക് മടങ്ങിയിട്ടുണ്ടാകും. ഓരങ്ങളില്‍ പെട്ടുപോയവരുടെ പ്രസ്ഥാനം പക്ഷെ മുഖ്യധാരയില്‍നിന്നു ആര്‍ജ്ജിച്ച ചില കൊതികളും ആര്‍ത്തികളും പൂര്‍ണമായും കയ്യൊഴിക്കേണ്ടത് നല്ലതല്ലേ? ഉദാ: താര ശോഭയുടെ നേതാക്കള്‍, എപ്പോഴും വിജയിപ്പിക്കണമെന്ന വാശി, നവ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ (മീഡിയ പോലെത്തന്നെ) സിവില്‍ സമുദായത്തിന്‍റെ സ്ഥലം അതിരാഷ്ട്രീയവല്ക്കരിക്കപ്പെടുന്ന ദുരന്തങ്ങളില്‍ മാത്രമെ അപ്രസക്തമാകൂ.
ചോദ്യം:
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായുള്ള ബന്ധം?
ഉത്തരം:
സംഘടനാ തലത്തില്‍ മേത്തലയിലെ അരാക്കുളം ബ്രാഞ്ചിലുള്ള അനുഭാവിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണ് ഉള്ളത് എന്ന് കരുതുന്നവര്‍ ഉണ്ട്. എന്‍റെ ജനാധിപത്യ വാദം, RSSഫാസിസത്തോടുള്ള എതിര്‍പ്പ് - ഇതെല്ലാം സൃഷ്ടിക്കുന്ന അവസരങ്ങള്‍ ചെറുതൊന്നുമല്ല.- പലപ്പോഴും മനസ്സിലാകാതെ പോകുന്ന അക്രമ രാഹിത്യവും!
രാഷ്ട്രീയത്തില്‍ എന്‍റെ വ്യക്തിപരമായ ചരിത്രം മുസരിസിന്‍ എങ്കിലും അല്പം വിചിത്രമാണ്. - ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ PDP ക്ക് പരസ്യമായി വോട്ട് ചെയ്തു! എന്‍റെ സഖാക്കളെ അമ്പരപ്പിച്ചുകൊണ്ട്. ഇമ്മട്ടിലുള്ള പ്രവചനാതീതമായ ചില നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ മാത്രമാണ് നേതാക്കള്‍ എന്നെ സഖാവായി കാണുന്നുള്ളൂ എന്ന് എന്‍റെ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഞാനത് ഇതുവരെ എന്‍റെ പ്രശ്നമാക്കി മാറ്റിയിട്ടില്ല.
ചോദ്യം :
ഇടതുപക്ഷത്തിന്‍റെ ഭാവി?
ഉത്തരം:
സമീപ ഭൂതകാലത്തില്‍ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം UPA - ഇടതുപക്ഷ ഐക്യമാണ്. (1964 - ലെ പിളര്‍പ്പിന്‍റെ തിരുത്തല്‍ വാദ അന്തരീക്ഷത്തില്‍ ആലോചിക്കാന്‍ പോലും പറ്റാത്തത്.) ഞാന്‍ ഒറിജിനല്‍ CPI യുടെ ( പ്രയോഗം എന്‍. മാധാവന്‍കുട്ടിയുടേത് ) അന്നത്തെ ശരിയെക്കുറിച്ച് ഇടയ്ക്ക് ആലോചിക്കാറുണ്ട്. CPM നേക്കാള്‍ വിപ്ലവകാരിയാകാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ CPI ക്കാരെ ഞാനിത് ഓര്‍മ്മിപ്പിക്കാറുണ്ട്.
'' വെയ്ക്കാടാ വലതാ ചെങ്കൊടി താഴെ...''
നക്സലൈറ്റ് ആകുന്നതുനുമുന്‍പ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ഈ മുദ്രാവാക്യം കുറെ വിളിച്ചതാണ്. ഒരുപാട് വിശദീകരണം ആവശ്യമുള്ള തീമുകളാണ് ഇതെല്ലാം. ഏതായാലും അന്ന് ചെയ്തതും ശരി, ഇന്നു ചിന്തിക്കുന്നതും ശരി എന്ന 'തന്നിഷ്ടം' അശ്ലീലമാണ്!
.....................................................
9/2/09
ഒരു രാഷ്ട്രീയ വനവാസം
മായിക ദേവി
...............................................................


...........................................................................................
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വക്രബുദ്ധിയാന്‍ സോണിയാജിയുടെ നേതൃത്വത്തിന് വെളിയില്‍ ഗതിപിടിച്ചില്ല. ഒടുവില്‍ അലച്ചില്‍ മതിയാക്കി തറവാട്ടില്‍ തിരിച്ചെത്തി. ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ടിയാനില്‍ കിളിര്‍ക്കില്ലെന്ന കേരള ഘടകം റിപ്പോര്‍ട്ട് വിശ്വാസ്യതയിലെടുത്ത് ഹൈക്കമാന്‍റ് മദാമ്മ കനിയുകയായിരുന്നു.
കഷ്ടകാലം തീരും; ശിഷ്ഠകാലം അധികാര ഗ്രസ്തനായി ആമോദത്തോടെ വസിക്കാന്‍ ഏതെങ്കിലുമൊരു രാജ ഭവനം വൈകാതെ ഒഴിഞ്ഞു കിട്ടുമാറാകട്ടെ.
ഈ വിധം തിരിചെത്തിയവരുടെ ഒരു മഹാ പ്രസ്ഥാനം, ജൂനിയര്‍ ലീഡറുടെ കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിന്‍റെ സാംഗത്യം മനസ്സിലാകുന്നില്ല. ചില ഖാദി യൂത്തിസ്റ്റുകള്‍ അടക്കം പറഞ്ഞത് ഇനിയും ആയിരം അങ്കങ്ങള്‍ക്കുള്ള ബാല്യ കൌമാരങ്ങള്‍ ആ മേനിയില്‍ വിളഞ്ഞു നില്പുണ്ടെന്നാണ്.
'' ഗംഗയും യമുനയും തമ്മില്‍ ഒത്തു ചേരുമീ
പുണ്യഭൂമി തന്നില്‍ ഐക്യ കാഹളം മുഴക്കുവാന്‍
വരികയായ് സേവാദള്‍ വരികയായ് സേവാദള്‍ ...''
ഒരു കാലത്ത് ജനം ''കോള്‍ഹെയര്‍'' കൊണ്ട മുദ്രാവാക്യം. അങ്ങനെയുള്ള സേവാദളില്‍ എല്ല് മുറിയെ പണിയെടുത്ത് കഴിവുകള്‍ തെളിയിച്ച് മുഖ്യ ധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഒരു യഥാര്‍ത്ഥ പ്രവര്‍ത്തകനെയാണ് രാഷ്ട്രീയ വനവാസത്തിന് അയച്ചിരിക്കുന്നത്.
ഒരു പ്രത്യേക അറിയിപ്പ്:
സേവാദള്‍ എന്ന് കേള്‍ക്കാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് അവരുടെ പൊതു വിജ്ഞാനത്തിന്‍റെ കുറവായി പരിഗണിക്കുന്നതല്ല.
....................................................................
8/23/09
നോവലും നോവലിസ്റ്റും
സി. ആര്‍. പരമേശ്വരന്‍
...................................
നോവലിന്‍റെ സമാന്തര ധാരയെക്കുറിച്ചാണല്ലോ എഴുതാന്‍ പറഞ്ഞത് ? അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ അത് വളരെ പ്രക്ഷീണമാണ്.
അടിയുറച്ച മൂല്യബോധവും അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ദര്‍ശനവും ഉള്ള നോവലിസ്റ്റുകള്‍, മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയോട് cope up ചെയ്യാനാകും വിധം സ്വയം രാഷ്ട്രീയവല്‍കരിച്ചിട്ടുള്ള നോവലിസ്റ്റുകള്‍ നമുക്കിന്ന് വളരെ കുറവാണ്. ഉള്ളത് ജീവിതത്തെക്കുറിച്ച് ഭാഗിക ദര്‍ശനമുള്ള അരാഷ്ട്രീയക്കാരും, യാന്ത്രിക മാര്‍ക്സിസത്താല്‍ കണ്ടീഷന്‍ ( condition ) ചെയ്യപ്പെട്ടിട്ടുള്ള കക്ഷി രാഷ്ട്രീയക്കാരുടെ ആശ്രിതരുമാണ്.വില്‍പ്പനയ്ക്ക് മാത്രമല്ലാതെ ആത്മാവിഷ്കാരം ലകഷ്യമാക്കി എഴുതുന്നവര്‍ വളരെ കുറവാണ്. ആനന്ദ് മാത്രമാണ് ഒരു അപവാദം. അതാണ് കോവിലന്‍ പറഞ്ഞത് ആനന്ദ് ഒഴികെ മറ്റെല്ലാവരും പൈങ്കിളി നോവലിസ്റ്റുകളാണെന്ന്.
...............................................
8/18/09
പോള്‍ ലഫാര്‍ഗിന്‍റെ ആത്മഹത്യാക്കുറിപ്പ്
'' മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ തന്നെ ഞാന്‍ സ്വയം കൊല്ലുകയാണ്.
8/1/09
പ്രസിദ്ധി
മൂന്ന് പൊട്ടാസ് കവിതകള്‍

7/1/09
മൂന്ന് കവിതകള്‍

കര്‍മ്മഫലം
മധുരം പോലെ അലിഞ്ഞുചേര്‍ന്ന്
അല്ലെങ്കില്‍ ചെളിപോലെ അടിയിലൂര്‍ന്ന്
അതുമല്ലെങ്കില്‍ പാട പോലെ മുകളില്‍ പടര്‍ന്ന്...
പ്രപഞ്ചം
ഉപമകളില്ലാതെ രചിക്കപ്പെട്ട
ഏറ്റവും വലിയ കവിത.
ചിത്തം
ചിതലരിക്കാത്തത്
ചിതയിലെരിയാത്തത്
...................................................
മഴക്കാല കാഴ്ച്ചകള്‍

ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍
കിലുകിലാരവത്താല്‍ ...
ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,
മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !
കണ്ണുകള്‍ക്കാനന്ദ രസം - പകരുമാ കാഴ്ച്ചകള്‍ !
അങ്ങാകാശ മേലാപ്പില്‍ - കരിമുകിലിഴഞ്ഞു കിഴക്കിന്‍ ,
ദിശയില്‍ സംവദിക്കവേ ..
തുള്ളിക്കൊരു കുടം മഴയായ് - ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ !
ജീവജാലങ്ങള്‍ തന്‍ - കുടിവെള്ള വറുതിക്കറുതിയായ് !
പൊഴിച്ചത് പുഴയായ് മാറി ,
വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -
ഇരുചക്ര ,നാല്‍ചക്ര വാഹനങ്ങള്‍ !

പാതയോരത്തു ..കാല്‍നട പ്പാതകള്‍ -
കണ്ണില്‍ പെടാതുഴലുന്ന ജനം , മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-
കൈ ,കാലിനെല്ലുനുറുങ്ങിയും ,
ആതുരാലയത്തിലഭയം തേടുന്നോര്‍ !
ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....
ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...
ഭയാനകം , മരണത്തിന്‍ കാലൊച്ചകള്‍ !
ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -
പ്രകൃതി തന്‍ ,വികൃതി താണ്ഢവം !
മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,
തായ് വേരിളകി വീടിന്നു മേല്‍കൂരയില്‍ -
പതിക്കവേ ... ഇനിയെന്തെന്ന് ... പറയേണ്ടതില്ലയ്യോ
ഭീകരക്കാഴ്ച്ചകള്‍ ! ഇതും മഴക്കാലക്കാഴ്ച്ചകള്‍ !!!
ചെരുപ്പ്

ഇരയുടെ മൌനം
ചെരിപ്പുകള്‍ കാലുകള്‍ക്കൊരു കരുതലാണ്
മുള്ളും കൊള്ളിയും തറക്കരുതെ എന്ന് പറഞ്ഞ്
കാലില്‍ ആദ്യമായി ചെരിപ്പിട്ടതും
പതിയെ വേച്ച് വെച്ചതൊരു ശീലമായതും ...
വേട്ടക്കാരന്‍റെ അലമുറകള്‍
ഒരുകൂട്ടം ചെരിപ്പുകളുണ്ട് വേട്ടക്കാരന്
ഇരകളുടെ രക്തമൂറ്റി കാലില്‍ പ്രതിഷ്ഠിച്ചവ
കല്ലും മുള്ളും കൊള്ളിയും
ഇരയുടെ ഹൃദയത്തില്‍ തറച്ച് വള്ളികള്‍ തീര്‍ത്തവ...
വേട്ടയുടെ അവസാനം
ഇരയുടെ വേട്ടയ്ക്ക് പ്രായോജകരില്ല
രക്തമൂറ്റിക്കുടിക്കാന്‍ യന്ത്രങ്ങളുമില്ല
കാതങ്ങളോളം തഴമ്പിച്ചആരവങ്ങളുണ്ട്-അവ
നെഞ്ചേറ്റിയ ഒരു കൂട്ടംചെരിപ്പുകളുമുണ്ട്.
മുഖം കൊള്ളെ ചെരിപ്പുകള്‍ പതിക്കുമ്പോള്‍
ആരുമൊന്നു വിറക്കും;
ലോകം പടച്ചു വെച്ചവന്‍ പോലും.
ഒടുവില്‍ വേട്ടക്കാരന്‍
മുട്ട് മടക്കുന്നൊരു കാലം വരും ...
ചെരുപ്പില്‍ തഴമ്പിച്ച ആരവങ്ങളൊന്നായി
പ്രഹരങ്ങളായി പതിക്കും കാലം ...
6/28/09
അനുസരണയില്ലാത്ത കുട്ടി

അടിമ

ഇരുട്ട്.
മങ്ങിയ വെളിച്ചം പതുങ്ങിയെത്തുന്നു. പൂര്‍ണ്ണപ്രകാശത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീ. പുരുഷന്‍റെ പൊട്ടിച്ചിരി. ആദ്യം നിഴലും പിന്നെ രൂപവും പ്രവേശിക്കുന്നു. സ്ത്രീയ്ക്കുമീതെ ഭീമാകാര പുരുഷപ്രവേശം.
പുരുഷന്‍: ( ചിരിച്ചുകൊണ്ട് ) മനസ്സിലായില്ലേ, നീ എനിക്കെന്നും അടിമയാണ്.
സ്ത്രീ: ( കരഞ്ഞുകൊണ്ട് ) കഷ്ടം, എക്കാലത്തും നിങ്ങള്‍ നിങ്ങള്‍ക്ക് അടിമയാണല്ലോ?
സ്ത്രീയുടെ കരച്ചിലും പുരുഷന്‍റെ ചിരിയും. പിന്നെ പതുങ്ങിയെത്തുന്ന ഇരുട്ട്. കൂരാകൂരിരുട്ട്.
......................................................
ഏട്, 1991 ഓഗസ്റ്റ്
......................................................
ഓര്‍മ്മ

വറ്റിയ പുഴയില്‍
ഉമ്മയുറങ്ങുന്നു.
എന്‍റെ
നിലവിളികള്‍ക്കുമേല്‍
ഒരു പാറ പോലെ...
എന്‍റെ
ക്ഷമാപണത്തിനുമേല്‍
പായല്‍ പച്ച പോലെ...
എനിക്കെല്ലാം ഓര്‍മ്മ വരുന്നു.
മുലയില്ലാത്ത ഒരമ്മ.
കുഷ്ഠ രോഗിയുടെ
വിരലുണ്ടുറങ്ങുന്ന
കുഞ്ഞ്...
........................................................
ഏട്, 1991 ആഗസ്റ്റ്
........................................................
രണ്ട് കുറിപ്പുകള്‍

വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം ഇറക്കുമതിച്ചരക്കാണെന്ന വാദത്തെക്കുറിച്ച്...
അത് ഒരിക്കലും ഇറക്കുമതി ചെയ്യപ്പെട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ നാടുകളെല്ലാം കാടായിരുന്ന കാലത്ത് ജീവന്‍റെ
ഓരോ പെരുമാറ്റ രീതികളിലും അത് സജീവമായി നിലനിന്നിരുന്നു. ഇപ്പോഴും കാടുകളിലും അത്രതന്നെ വിശുദ്ധമായ മനസ്സുകളിലും അതുണ്ട്.
ചൈതന്യവത്തായ ഓര്‍മ്മ
അപ്പ, അണ്ണന്‍, ഞാന്‍ പിന്നെയൊരു പശുക്കന്നും തേയില എസ്റ്റേറ്റില്‍ നിന്നും മലമ്പാതയിലൂടെ ഇരുപത്താറുമൈല്‍
ദൂരെയുള്ള ഗ്രാമത്തിലേക്ക് നടക്കുകയാണ്. ഓരങ്ങളിലെ പുല്‍ക്കാടുകളെ ചൂണ്ടി ഗ്രാമത്തില്‍ അവയുടെ ദൌര്‍ലഭ്യത്തെ
കുറിച്ച് കുട്ടികളായ ഞങ്ങളോട് അപ്പ സംസാരിച്ചു.
കാട്, ഒരു മൃഗത്തിന്‍റെ സാന്നിദ്ധ്യം, പദയാത്ര, വിദൂര ഗ്രാമത്തിന്‍റെ ആസന്നത...ഈ ഘടകങ്ങളെല്ലാം സമന്വയിക്കുന്ന ഒരു
മാനസികാന്തരീക്ഷം... ഭൂമിയുടെ ഉല്‍പത്തിയേയും പരിണാമങ്ങളെയും കുറിച്ച് ഗന്ധങ്ങള്‍ പകരുന്ന വന്യാനുഭൂതി...
ഇത് എന്നും ചൈതന്യവത്തായ ഓരോര്‍മ്മയായിരിക്കുന്നത് അതുകൊണ്ട് തന്നെ.
.......................................................................
ഏട്, 1991 മാര്‍ച്ച്
.......................................................................
സംവാദം
........................................................
എഡിറ്ററുമായുളള തപാല്‍ സംവാദം.
........................................................
ചോദ്യം : ഉപഭോഗ സംസ്കാരം - മലയാളിക്ക് പ്രതികരണ ബോധം നഷ്ടമാകുന്നുവോ?
ഉത്തരം : ഒറീസ്സയിലെ ഗ്രാമത്തില്‍ ഇരുപതോ മുപ്പതോ രൂപയ്ക്ക് തന്‍റെ കുഞ്ഞിനെ വില്പന നടത്താന്‍ ഒരമ്മ പതിനഞ്ച് നാഴിക നടന്നു പോയി എന്ന് കേട്ടാല്‍ നമ്മള്‍ എന്ത് കരുതും? ആ അമ്മ എന്തുകൊണ്ട് ബസ്സില്‍ പോയില്ല എന്ന്, അല്ലെ? കായ വറുത്തതുമുതല്‍ ഗോതമ്പപ്പൊടി വരെയും സൌകര്യപ്രദമായ പേക്കുകളില്‍ ഉള്ളപ്പോള്‍ നമ്മള്‍ മലയാളിക്ക് പ്രതികരണ ശേഷിയും അങ്ങിനെയൊക്കെ പോരെ സര്‍?
ചോദ്യം : ജനപ്രിയ സിനിമകള്‍ സമൂഹത്തില്‍ ക്രിമിനലുകളെ സൃഷ്ടിക്കുന്നുവോ?
ഉത്തരം : വിട്ടോറിയോ ഡീ സിക്ക ( ബൈസിക്കിള്‍ തീവ്സ് ) ലെനിന്‍ രാജേന്ദ്രനെ കണ്ടുപഠിക്കട്ടെ. ജോണ്‍ അരവിന്ദനെ കണ്ടും. ജനറല്‍ രവി, സെവന്‍ ആര്‍ട്സിനെയാകട്ടെ. നമ്മള്‍ ജനങ്ങള്‍ കെ. എസ്. ഗോപാല കൃഷ്ണനെയും...
..............................................................
ഏട്, 1991 മാര്‍ച്ച്
തുരുമ്പ്

മഴ ചോദിച്ചു:
'' എന്തേ മിഴിച്ചു നോക്കുന്നത്... നിനക്കെന്നെ അറിയില്ലേ? ''
ഞാന്‍ പറഞ്ഞു:
'' നീയെന്‍റെ കണ്ണീരല്ലേ? ''
കാറ്റു ചോദിച്ചു:
'' എന്തേ ഒരു കാണാത്ത ഭാവം? ''
ഞാന്‍ പറഞ്ഞു:
'' സ്ഥൈര്യമില്ലാത്ത എന്‍റെ ബുദ്ധിയല്ലേ? ''
നട്ടുച്ച ചോദിച്ചു:
'' എനിക്കെന്തെങ്കിലും തിന്നാന്‍ തരുമോ? ''
ഞാനെന്‍റെ തലച്ചോറെടുത്തുകൊടുത്തു. അത് നന്നേ പുളിച്ചിരുന്നു.
പിന്നെ ഞാന്‍ മഞ്ഞു പുതച്ചുകിടന്നു. ദൂരെ നിന്ന് കാളവണ്ടിമണികള്‍ കിലുങ്ങുന്നു. ഇനി കണ്ണടക്കുകയെ വേണ്ടു...
.....................................................................
ഏട്, 1991 മാര്‍ച്ച്
6/27/09
പേടി

വാതില്‍ കര്‍ട്ടന്‍റെ ഞൊറികളില്‍ പാതി മുറിയുന്ന ഗദ്ഗദം.
'' മോനേ.. തറവാട് വില്‍ക്കാന്‍.. നിനക്കീ ബുദ്ധി തന്നതാരാ? ''
മകന്‍ മയക്കത്തിലാണ്. മച്ചില്‍ തൂങ്ങികിടക്കുന്ന വവ്വാലിന്‍റെ നിഴലില്‍ ഭീതിയുറഞ്ഞ് വത്സല പറയുന്നു:
'' പ്രിയതമാ, ഇത് പിശാചുക്കളുടെ സങ്കേതം. എത്രയോ മുത്തച്ഛന്‍മാര്‍... അതും കഴിഞ്ഞ് പിഴപ്പിച്ച പെണ്ണുങ്ങളുടെ ഇച്ഛാശക്തികളും ജാര സന്തതികളുടെ ഒടുക്കത്തെ കരച്ചിലും അമര്‍ത്തപ്പെട്ട വികാരങ്ങളും... ഞാനെത്ര വായിച്ചിരിക്കുന്നു, തറവാടുകളുടെ ചരിത്രം! പ്രണയവും പ്രതീക്ഷയും ചാമ്പല്‍ തൂവുന്ന ഈ ശാപ ഗൃഹത്തില്‍ നിന്നും മോചനം വേണം... പ്രിയതമാ, എനിക്ക് പേടിയാകുന്നു. വവ്വാലുകള്‍ മാന്തി പൊളിക്കുന്നത് എന്‍റെ ഹൃദയത്തെയാണ്...''
അയാള്‍ പ്രിയതമയുടെ ചകിതമായ കണ്ണുകളില്‍ ചുണ്ടുകളാഴ്ത്തി. പിന്നെ ഇരുട്ടിന്‍റെ കവചത്തില്‍നിന്ന് വാതില്‍ കര്‍ട്ടന്‍റെ ഞൊറികളിലേക്ക് ഇറങ്ങിവന്നു. അവിടെ അര്‍ത്ഥരഹിതമായ ഒരു മൌനവുമേറ്റി, ഭൂതകാലത്തിലേക്ക് നിറം മങ്ങിയ കണ്ണുകളയച്ച്, അമ്മ വളഞ്ഞു കിടക്കുന്നു.
'' അമ്മേ...''
മകന്‍ അമ്മയെ തഴുകി.
'' അമ്മേ, വത്സല പറയുന്നു...''
'' വേണ്ട. ഞാന്‍ എല്ലാം കേട്ടു. എന്‍റെ ശവം കൂടി കെട്ടിയെടുത്തിട്ടേയുള്ളു...''
മകന്‍ പിന്‍മാറിയില്ല.
'' അമ്മേ, എങ്കില്‍ ഞാനും വത്സലയും എങ്ങോട്ടെങ്കിലും പൊയ്ക്കോളാം...''
അമ്മ തകര്‍ന്നു.
'' വേണ്ട മോനേ...മോന്‍റെ ഇഷ്ടം പോലെ ആയ്ക്കോ.. നിയ്യില്ലാതെ അമ്മയ്ക്ക്...''
പിന്നെ മകന്‍ ഇരുളിനെ അരിച്ച് വത്സലയുടെ സാമീപ്യം തേടി.
.........................................................................
6/21/09
ക്ഷമാപണം

മാപ്പ്,
നിന്നിലെ അനാഥനും
എകാകിയുമായ ബാലനെ,
സര്‍വ്വ മാതാക്കളുടെയും
കനിവില്‍നിന്ന്
ബഹിഷ്കൃതനായ കുട്ടിയെ,
വിജനതയുടെ കാടുകളിലേക്ക്
വലിച്ചെറിഞ്ഞതിന്...
മാര്‍ഗ്ഗദര്‍ശനമേകിയ
വെള്ളിനക്ഷത്രങ്ങളെ
ചുട്ടെരിച്ചതിന്...
വിഹ്വലമായ
നീറുന്ന നിലവിളികളെ
നിസ്സംഗതയുടെ
കടലിലാഴ്ത്തിയതിന്...
അക്ഷരങ്ങളുടെ ജാലവിദ്യയില്‍
നിന്‍റെ കണ്ണുകളെ
ശൂന്യമാക്കിയതിന്...
സ്വപ്നങ്ങളുടെ തോണിയേറ്റി
നിരര്‍ത്ഥകതയുടെ ചുഴികളില്‍
പിടിച്ചു താഴ്ത്തിയതിന്...
നെഞ്ചിലെ സൂര്യനെ
കെടുത്തിയതിന്...
സ്നേഹത്തിന്‍റെ പൂക്കൂട
തല്ലിക്കൊഴച്ചതിന്...
നിന്നെ തകര്‍ത്തതിന്...
മാപ്പ്.
........................................................
മിനി. ആര്‍
........................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
.....................................................
( ചിത്രം ഗൂഗിളില്‍ നിന്നും )
6/20/09
ദരിദ്രന്‍
അവരുടെ കണ്‍കിണറ്റില്‍
കെട്ടിനിറഞ്ഞ ഇടര്‍ജലത്തില്‍
അവരെന്നെ സഹതാപത്തോടെ
തള്ളിയിട്ട്, ഉയിരില്‍ മറഞ്ഞ
മാന്യതയുടെ മുള്ളുകൊണ്ട് ഉഴിഞ്ഞും
പിഴിഞ്ഞും പീഡിപ്പിച്ചുകൊണ്ടിരുന്നു.
ഒടുവിലെന്‍റെ
മെലിവിന്‍റെ മെലിവില്‍ നോക്കി
അവര്‍ പറഞ്ഞു:
നീ ദരിദ്രനാണ്...
ലോകത്തുള്ള
മുഴുവന്‍ ദരിദ്രര്‍ക്കും വേണ്ടി
ഞാന്‍ മൂളി...
......................................................
കെ. എസ്. സജീവ്
......................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
......................................................
( ചിത്രം ഗൂഗിളില്‍ നിന്നും )


