മുഫാദ്ഇരയുടെ മൌനം
ചെരിപ്പുകള്‍ കാലുകള്‍ക്കൊരു കരുതലാണ്
മുള്ളും കൊള്ളിയും തറക്കരുതെ എന്ന് പറഞ്ഞ്
കാലില്‍ ആദ്യമായി ചെരിപ്പിട്ടതും
പതിയെ വേച്ച് വെച്ചതൊരു ശീലമായതും ...
വേട്ടക്കാരന്‍റെ അലമുറകള്‍
ഒരുകൂട്ടം ചെരിപ്പുകളുണ്ട് വേട്ടക്കാരന്
ഇരകളുടെ രക്തമൂറ്റി കാലില്‍ പ്രതിഷ്ഠിച്ചവ
കല്ലും മുള്ളും കൊള്ളിയും
ഇരയുടെ ഹൃദയത്തില്‍ തറച്ച് വള്ളികള്‍ തീര്‍ത്തവ...
വേട്ടയുടെ അവസാനം
ഇരയുടെ വേട്ടയ്ക്ക് പ്രായോജകരില്ല
രക്തമൂറ്റിക്കുടിക്കാന്‍ യന്ത്രങ്ങളുമില്ല
കാതങ്ങളോളം തഴമ്പിച്ചആരവങ്ങളുണ്ട്-അവ
നെഞ്ചേറ്റിയ ഒരു കൂട്ടംചെരിപ്പുകളുമുണ്ട്.
മുഖം കൊള്ളെ ചെരിപ്പുകള്‍ പതിക്കുമ്പോള്‍
ആരുമൊന്നു വിറക്കും;
ലോകം പടച്ചു വെച്ചവന്‍ പോലും.
ഒടുവില്‍ വേട്ടക്കാരന്‍
മുട്ട് മടക്കുന്നൊരു കാലം വരും ...
ചെരുപ്പില്‍ തഴമ്പിച്ച ആരവങ്ങളൊന്നായി
പ്രഹരങ്ങളായി പതിക്കും കാലം ...