ചെറിയാച്ചന്‍റെ അമ്മയുടെ ശവക്കല്ലറ സംസാരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മരിച്ചുപോയ ആ അമ്മ സംസാരിച്ചത് ഇങ്ങനെ: '' ചെറിയാച്ചന്‍റെ അമ്മയാണ് ഞാന്‍. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു അവന്‍. അവന്‍ പാവമാണ്. അവന്‍ എന്‍റെ കൂടെ വന്നുചേരുന്നത് എങ്ങിനെയെന്ന് കാണുക...''
ചില കര്‍ഷകതൊഴിലാളികളെ ഭൂപ്രഭുക്കള്‍ കൊല ചെയ്യുന്നതിന് സാക്ഷിയാകേണ്ടിവന്ന ഒരു ഇടത്തരം കര്‍ഷകനായിരുന്നു ചെറിയാച്ചന്‍. താന്‍ സാക്ഷിയാകേണ്ടി വന്ന ക്രൂരക്രുത്യങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്ന് ചെറിയാച്ചന് തോന്നുകയാണ്. ആ പാപഭാരം വേട്ടയാടപ്പെടുന്നതനുസരിച്ച് പോലീസ് തന്നെ പിന്തുടരുന്നതായി അയാള്‍ക്കനുഭവപ്പെടുന്നു. അങ്ങനെ അയാള്‍ ദൈവത്തിങ്കല്‍ ശാന്തി തേടുന്നു.
പിന്നെ സാക്ഷാല്‍ പള്ളിവികാരി പോലും ഭൂവുടമയുടെ പക്ഷത്താണെന്ന് ചെറിയാച്ചന്‍ മനസ്സിലാക്കുന്നു. ഇതിനിടയില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജഢം കാണാനിടവന്നു. കൊലപാതകത്തെക്കുറിച്ചുള്ള വിവിധ വാര്‍ത്തകള്‍ അയാളെ അസ്വസ്ഥപ്പെടുത്തി.
ഈ സന്ദര്‍ഭത്തില്‍ ചെറിയാച്ചന്‍ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. അവിടുന്ന് തിരിച്ചെത്തിയ ചെറിയാച്ചന് കാണേണ്ടിവന്നത്, ഗള്‍ഫിലേക്ക് ഒരു വിസ ലഭിക്കുമെന്ന മോഹത്തില്‍ ഒരു ചെറുപ്പക്കാരന് തന്‍റെ സഹോദരി സ്വന്തം ശരീരം കാഴ്ച വെക്കുന്ന രംഗമാണ്. പിന്നീട് സഹോദരി വീടുവിട്ടു പോകുന്നു. ചെറിയാച്ചന്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്നു. വിഭ്രാന്തമായ ആ അവസ്ഥയില്‍ കഴിയവേ എല്ലാവരും പോലീസ് ആയി അയാള്‍ക്ക് തോന്നുകയാണ്.
ഭയം സഹിക്കവയ്യാതെ ചെറിയാച്ചന്‍ ഒരു തെങ്ങിന്‍റെ മുകളില്‍ കയറുകയും അതിന്‍റെ മുകളില്‍നിന്നും പിടിതെറ്റി താഴെ വീണ്, പോലീസ് എന്ന മന്ത്രണത്തോടെ മരിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
.....................................................................................................
ജോണ്‍ എബ്രഹാമിന്‍റെ പ്രശസ്തമായ ഈ സിനിമയില്‍ അടൂര്‍ ഭാസിയാണ് ചെറിയാച്ചനായി വേഷമിട്ടത്.
.....................................................................................................
ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )
ചെറിയാച്ചന്‍റെ അമ്മയാണ് ഞാന്‍. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനായിരുന്നു അവന്‍. അവന്‍ പാവമാണ്. അവന്‍ എന്‍റെ കൂടെ വന്നുചേരുന്നത് എങ്ങിനെയെന്ന് കാണുക...
ReplyDelete