ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

6/14/09

വാങ്മയം

കഥ / പ്രഭാവതി





ഓര്‍മ്മയില്‍നിന്നും രസമൂറി അവള്‍ പറഞ്ഞുകൊണ്ടിരുന്നു.


'' അപ്പൂപ്പനും അപ്പൂപ്പന്‍റപ്പൂപ്പനും ആനയും കുതിരയും ഉണ്ടായിരുന്നു. അംഗരക്ഷകരുണ്ടായിരുന്നു...''


ഗോപുരമുഖപ്പിന്‍ അലങ്കാര ദര്‍പ്പണം ഉദ്യാനവ്യാപിയിലെ സ്നാനകേളികള്‍ പ്രതിഫലിപ്പിച്ചു.


'' നമ്മുടെ അമ്മൂമമാര്‍ വനദേവതമാരായിരുന്നു, മോനേ...''


'' അപ്പഴേ... മാളികകള്‍ എണ്ണത്തില്‍ എത്രെണ്ടമ്മേ?''


പെട്ടെന്ന് ഭാണ്ഡം ഒരു തുടര്‍ച്ച പോലെ റോഡിലേക്കുരുളുന്നു.


'' നാശങ്ങള്‍, സൂര്യന്‍ ഉച്ചിയിലെത്തിയാലും പോവില്ല...''





കടയുടമ പൂട്ട് തുറന്നുതുടങ്ങി.

.................................................................................

പ്രഭാവതി



.................................................................................

ഏട്, 1990 ജനുവരി ലക്കം 2



( ചിത്രം ഗൂഗിളില്‍ നിന്നും )

1 comment:

  1. '' അപ്പൂപ്പനും അപ്പൂപ്പന്‍റപ്പൂപ്പനും ആനയും കുതിരയും ഉണ്ടായിരുന്നു. അംഗരക്ഷകരുണ്ടായിരുന്നു...''

    ReplyDelete