ഭാരതീയന്‍റെ അമ്മയെന്ന സങ്കല്പം ശക്തിയുടെ ഉറവിടമാണ്. സുഖവും ദുഃക്കവും വരുമ്പോള്‍ മനുഷ്യമനസ്സുകളില്‍ അമ്മ ഉണരുന്നു. ആര്‍ഷ സംസ്കാരത്തെ അടിസ്ഥാനപ്പെടുത്തിയാലും സ്ത്രീ ശക്തിയുടെ ഉറവിടം തന്നെയെന്ന് കാണാന്‍ കഴിയും. ഭാരതീയമായ ഈ സങ്കല്പം നിറഞ്ഞുനിന്ന സിനിമയാണ് ജോണ്‍ എബ്രഹാമിന്‍റെ '' അമ്മ അറിയാന്‍. ''
എല്ലാ ഇതിഹാസങ്ങളിലും തത്വ സംഹിതകളിലും അമ്മ നിറഞ്ഞു നില്‍പ്പുണ്ട്. നിര്‍ഭാഗ്യവശാല്‍ ആധുനിക ലോകത്തിന് ഇത് നഷ്ടമായതില്‍ ജോണ്‍ എന്നും ഖേധിച്ചിരുന്നു. മക്കളുടെ ചിന്തകള്‍ക്ക് മുന്‍പില്‍ ഉത്തരം നല്കാനില്ലാതെ അമ്മമാര്‍. കോങ്ങാട്ടും പുല്‍പ്പള്ളിയിലുമൊക്കെ തലവെട്ടി വിപ്ലവത്തിന് മുതിര്‍ന്ന യുവാക്കള്‍ അതിന് മുന്‍പ് സ്വന്തം അമ്മമാരോട് അനുവാദം ചോദിച്ച് അതെല്ലാം ചെയ്തിരുന്നെങ്കില്‍ എന്ന് ജോണ്‍ ആശിച്ചിരുന്നത് വെറുതെയല്ല. അമ്മയുടെ അനുവാദത്തോടുകൂടിയുള്ള ഒരു പ്രവൃത്തിയും തോല്‍ക്കുകയില്ല. താന്‍ ഉള്‍ക്കൊള്ളുന്ന പ്രവൃത്തിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി മകന് അമ്മയെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവന്‍റെ കയ്യില്‍ ആയുധം നല്കുക അമ്മയായിരിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ മക്കള്‍ അമ്മയുമായി പങ്കുവെക്കണമെന്ന് ജോണ്‍ ആഗ്രഹിച്ചിരുന്നു.
ഒരു നിഗൂഡമായ ആത്മഹത്യയില്‍നിന്നാണ് അമ്മ അറിയാന്‍ തുടങ്ങുന്നത്. എഴുപതുകളുടെ മദ്ധ്യത്തില്‍ കുറെ യുവാക്കള്‍ തുടരെത്തുടരെ ആത്മഹത്യ ചെയ്യുകയുണ്ടായി. അവരിലേറെയും അന്നത്തെ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയിരുന്നു. മറ്റെന്തിലുമുപരി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചവര്‍. അവരുടെ മനസ്സ് ക്രൂരമായി മര്‍ദ്ധിക്കപ്പെട്ട അവസരങ്ങള്‍ ഉണ്ടായി. ഈ ചെറുപ്പക്കാരില്‍ പലരും ജോണുമായി പരിചയം ഉള്ളവരായിരുന്നു. ആ സംഭവങ്ങള്‍ ജോണിന്‍റെ മനസ്സില്‍ മുറിവായി എന്നും ഉണ്ടായിരുന്നു. അമ്മ അറിയാന്‍ ആത്മഹത്യയില്‍ നിന്നും തുടങ്ങുന്നത് സ്വാഭാവികം മാത്രം.
അമ്മയോട് അനുമതി വാങ്ങി വീട്ടില്‍നിന്നും ഇറങ്ങിയ യുവാവ് തന്‍റെ യാത്രക്കിടയില്‍ വഴിയില്‍ ഒരു ശവം കാണാന്‍ ഇടവരുന്നു. നല്ല പരിചയമുള്ള മുഖം ആയിരുന്നെങ്കിലും ആളെ വ്യക്തമായില്ല. എങ്കിലും അത് ഹരിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ആ മരണ വാര്‍ത്ത അറിയിക്കാന്‍ ഹരിയുടെ അമ്മയെ തേടി അയാള്‍ യാത്ര തുടങ്ങുന്നു.
ഈ യാത്രക്കിടയില്‍ ഒട്ടേറെ പരിചിതരെ കണ്ട് വിവരമറിയിക്കുന്നു. ഹരിയുടെ അമ്മയെ തേടിയുള്ള യാത്രയില്‍ അവരും പങ്കാളികളാകുന്നു.
യുവ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ മൃഗീയ മര്‍ദ്ധനം. ഹരിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന, ഹരിയുടെ കൈവിരലുകള്‍ ചവിട്ടിയരക്കുന്ന പോലീസിനെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട്.
യുവ വിപ്ലവകാരിയും തബലിസ്റ്റുമായ ഹരി എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ മൃഗീയ മര്‍ദ്ധനം. ഹരിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന, ഹരിയുടെ കൈവിരലുകള്‍ ചവിട്ടിയരക്കുന്ന പോലീസിനെ സിനിമയില്‍ നമ്മള്‍ കാണുന്നുണ്ട്.
.............. ............... .............
ഉപഹാര്‍ തിയ്യറ്ററില്‍ അമ്മ അറിയാന്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞപ്പോള്‍, നിശ്ശബ്ദതയെ ഭഞ്ജിച്ച് ഒരു പൊട്ടിക്കരച്ചില്‍ ഉയര്‍ന്നു. പ്രസിദ്ധ നിരൂപകന്‍ വാറിംഗ്ടണ്‍ എന്ന വയോവൃദ്ധനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നത് ജോണ്‍ അല്ലാതെ മറ്റാരും ആയിരുന്നില്ല.
............................................................................................................................
ഏട് 1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )
ഒരു നിഗൂഡമായ ആത്മഹത്യയില്‍നിന്നാണ് അമ്മ അറിയാന്‍ തുടങ്ങുന്നത്.
ReplyDelete