
ക്രൂരവും തീഷ്ണവുമായ അനുഭവങ്ങള്‍ സമൂര്‍ത്തമായ മനുഷ്യ പ്രശ്നങ്ങളോടും സമകാലികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളോടും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. ചോദ്യങ്ങളെറിയുന്തോറും നിസ്സഹായാവസ്ഥയും ദൌര്‍ബല്യങ്ങളും തിരിച്ചറിയുന്ന കവി അതിഭാവുകത്വത്തോടെ സംസാരിക്കാന്‍ തുടങ്ങുന്നു. ഉദാഹരണമായി , '' ഭീകരവും ക്രൂരവുമായ ഇത്തരം നിസ്സഹായതയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗം മാത്രമാണ് തന്‍റെ കവിത... '' എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടും , '' നഗ്ന പാദനായ് നീ പടിയിറങ്ങി പോകുമ്പോള്‍ കവി മുള്ളുതറച്ചു നില്ക്കുന്നു...'' എന്ന് എ. അയ്യപ്പനും പാടുമ്പോള്‍ തങ്ങള്‍ക്കു സംരക്ഷിക്കാനാകാത്ത, തങ്ങളില്‍നിന്നും നഷ്ടപ്പെട്ടുപോകുന്ന ആത്മ ബോധം മൂല്യച്യുതിയുടെ പ്രതിഫലനം തന്നെയെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഈ മൂല്യശോഷണത്തെ പ്രധിരോധിക്കാനുള്ള കവിയുടെ പരിചയാണ് കവിതയുടെ ശില്പം.
................................................
ഏട്, 1990 ഡിസംബര്‍ , ലക്കം 4
................................................
( ചിത്രം ഗൂഗിളില്‍ നിന്നും )
................................................
കവിതയെ കാലവുമായി ബന്ധപ്പെടുത്തുന്നത് എന്താണ്?
ReplyDelete