ബീരാന്‍ അങ്ങാടിയിലൂടെ പാഞ്ഞു. ബീരാന്‍ പായുകയായിരുന്നില്ല. കാറ്റുപോലെ കുതിക്കുകയായിരുന്നു. ചുക്കിന്‍റെയും കുരുമുളകിന്‍റെയും എരിവുള്ള ഗന്ധം അവനെ പിന്തുടര്‍ന്നു.
നാളേറെയായി ബീരാന്‍ പേടിച്ചുനടന്നിരുന്ന സേട്ടു അവനെ പിന്തുടരുകയാണ്. നഗരത്തിലെ എല്ലാ ഇടുങ്ങിയ വഴികളിലൂടെയും ബീരാന്‍ ജീവനുംകൊണ്ട് ഓടി. ഒടുവില്‍ ബീരാന്‍ സേട്ടുവിന്‍റെ കയ്യില്‍ അകപ്പെട്ടു. പാഞ്ഞുകൊണ്ടിരുന്ന രിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ ബീരാന്‍ പഴുതുകള്‍ നോക്കി.
റിക്ഷ സേട്ടുവിന്‍റെ വലിയ പാണ്ടികശാലയുടെ മുന്‍പില്‍ നിന്നു. പാണ്ടികശാലയിലെ പണിക്കാര്‍ ബീരാനെ വാരിയെടുത്ത് ചുക്കും കുരുമുളകും ഉണക്കുന്ന തലത്തില്‍ കൊണ്ടുചെന്നിട്ടു. ബീരാന്‍ സേട്ടുവിനെ ദീനമായി നോക്കി. സേട്ടുവിന്‍റെ തൊട്ടരുകില്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍. അയാള്‍ വടക്കേ ഇന്ത്യയിലെ വലിയ ബിസിനസ്സുകാരനായ മറ്റൊരു സേട്ടുവാണ്. അവര്‍ ബീരാനെ വിലപേശുന്നു. അവരുടെ ക്രൂരമായ ചിരി ബീരാനെ ഭയപ്പെടുത്തി. ചുട്ടുപൊള്ളുന്ന തളത്തില്‍ കിടന്ന് ബീരാന്‍ പിടഞ്ഞു.
ഇപ്പോള്‍ ബീരാന്‍ പൂര്‍ണ്ണമായും ഉണങ്ങിക്കഴിഞ്ഞു. നല്ല പാകത്തിനുള്ള ഉണക്കം. സേട്ടുവിന് സന്തോഷമായി. ഉണങ്ങിയ ബീരാനെ ചാക്കില്‍ നിറച്ചു. അവനെയും വഹിച്ചുള്ള ഗുഡ്സ് വണ്ടി വടക്കേ ഇന്ത്യയിലേക്ക് പാഞ്ഞുകൊണ്ടിരുന്നപ്പോള്‍, ബീരാന്‍റെ തലയിലെ തീപിടിച്ച കഞ്ചാവ് വനത്തില്‍ മഴ പെയ്യാന്‍ തുടങ്ങി.
...................................................
ഹംസ കയനിക്കര
...................................................
ഏട്, 1990 ജനുവരി ലക്കം 2
( ചിത്രം ഗൂഗിളില്‍ നിന്നും )
..................................................
ബീരാന്‍റെ തലയിലെ തീപിടിച്ച കഞ്ചാവ് വനത്തില്‍ മഴ പെയ്യാന്‍ തുടങ്ങി.
ReplyDeleteകഥ കൊള്ളാം.
ReplyDeleteഇവയെല്ലാം പുന:പ്രസിദ്ധീകരിയ്ക്കുന്നത് നല്ലതു തന്നെ.
വായനയുടെ പറുദീസയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലുകയാണ`
ReplyDeleteശ്രീ,
ReplyDeleteസഞ്ചാരി,
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
ഏടിനുവേണ്ടിയും എഴുതുമല്ലോ?